കോഴിക്കോട് ഹോട്ടലില്‍ വന്‍അഗ്നിബാധ

ചൊവ്വ, 17 മെയ് 2011 (16:30 IST)
PRO
PRO
കോഴിക്കോട് നഗരത്തിലെ വൈ എം സി എ ക്രോസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മറീന റെസിഡന്‍സില്‍ തീപിടുത്തം ഉണ്ടായി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. എന്നാല്‍ ആളപായമോ പരുക്കോ ഇല്ല.

ഹോട്ടലിന്റെ നാലാമത്തെ നിലയിലുള്ള എ സിയില്‍ നിന്നാണ് ആദ്യം പുക ഉയര്‍ന്നത്. സ്ഥലത്തെത്തിയ അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. തീ ഉയരുന്നത് കണ്ട് പരിഭ്രാന്തരായ അളുകള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടി.

എന്നാല്‍ അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.

വെബ്ദുനിയ വായിക്കുക