കോടിയേരിക്ക് ഒരു ദിവസം രണ്ട് പേരക്കുട്ടികള്‍!

ചൊവ്വ, 26 ജൂലൈ 2011 (09:41 IST)
PRO
PRO
മുത്തച്ഛനായതിന്റെ ഡബിള്‍ സന്തോഷത്തിലാണ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഒരേ ദിവസം രണ്ടു പേരക്കുട്ടികളുടെ മുത്തച്ഛനായിരിക്കുകയാണ് അദ്ദേഹം.

കോടിയേരിയുടെ രണ്ട് ആണ്മക്കള്‍ക്കും കുഞ്ഞ് പിറന്നത് ഒരേ ദിവസമാണ്. തിങ്കളാഴ്ച രാവിലെയാണ് ഇളയ മകന്‍ ബിനീഷിന്റെ ഭാര്യ റിനീറ്റ അമ്മയായത്‌. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മ നല്‍കിയത്. റിനീറ്റയെ അടിയന്തര ശസ്‌ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.

തുടര്‍ന്ന് ഉച്ചയോടെ മൂത്ത മകന്‍ ബിനോയിയുടെ ഭാര്യ അഖില തൃശൂരില്‍ ആണ്‍കുഞ്ഞിന്റെ പ്രസവിച്ചു. കോടിയേരിയും ഭാര്യ വിനോദിനിയും രാവിലെ തിരുവനന്തപുരത്തായിരുന്നു. തുടര്‍ന്ന് മൂത്ത മകന്റെ കുഞ്ഞിനെ കാണാന്‍ അവര്‍ തൃശൂരിലേക്ക് പോയി.

വെബ്ദുനിയ വായിക്കുക