കോടതി വളപ്പില്‍ ദിലീപ് അനുകൂല മുദ്രാവാക്യങ്ങള്‍ ഉയരും? റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും; താരത്തെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് സ്‌കൈപ്പ് വഴി

ചൊവ്വ, 25 ജൂലൈ 2017 (10:19 IST)
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും. താരത്തെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലുവ സബ്ജയിലിലാണ് ദിലീപ് ഇപ്പോഴുളളത്.
 
കോടതിയില്‍ ഇന്ന് ദിലീപിന് അനുകൂലമായ മുദ്രാവാക്യങ്ങള്‍ ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് നടന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് പൊലീസ് പറയുന്നത്. കോടതിയിലേക്ക് ദിലീപിനെ കൊണ്ടുപോകുമ്പോഴുളള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാമെന്ന് കോടതിയെ അറിയിച്ചത്. ഇന്നലെ ഇതിന് കോടതി അനുമതി നല്‍കുകയും ചെയ്യ്തു.
 
ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്നും നീക്കത്തിന് പിന്നില്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാപ്‌ടോപ്പില്‍ സ്‌കൈപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാവും ദിലീപിനെ സാങ്കേതികമായി കോടതിയില്‍ പൊലീസ് ഹാജരാക്കുക. 

വെബ്ദുനിയ വായിക്കുക