കൊല്ലം റയില്‍വേ രണ്ടാം ടെര്‍മിനല്‍ രൂപരേഖയ്ക്ക് അംഗീകാരമായി
വെള്ളി, 28 ജൂണ്‍ 2013 (21:17 IST)
PRO
PRO
കൊല്ലം റയില്‍വേ സ്റ്റേഷനില്‍ രണ്ടാം ടെര്‍മിനലിന്‍റെ രൂപരേഖയ്ക്ക് അംഗീകാരമായി. പുനലൂര്‍-ചെങ്കോട്ട റയില്‍വേ ലൈന്‍ പണി അവലോകനം ചെയ്യാനെത്തിയ സതേണ്‍ റയില്‍വേ ജനറല്‍ മാനേജര്‍ രാകേശ് മിശ്ര വെളിപ്പെടുത്തിയതാണിത്.
യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുമായി രാകേശ് മിശ്ര നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. പഴയ റയില്‍വേ സ്റ്റേഷന്‍റെ മുന്നില്‍ നിന്ന് കൊല്ലം ചെങ്കോട്ട റോഡില്‍ ക്രേവന്‍ സ്കൂളിനു മുന്നിലായാണ് രണ്ടാം കവാടം സ്ഥാപിക്കുന്നത്.
കൊല്ലത്ത് നിന്ന് പുനലൂരിലെത്തിയ അദ്ദേഹം ചെങ്കോട്ടയിലേക്കുള്ള പാതയുടെ പണിയുടെ പുരോഗതി സംബന്ധിച്ച് മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സെപ്തംബറോടെ തെന്മല വരെയുള്ള പാതയുടെ പണി പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്.