കൈരളി ചാനലിന്റെ റിയാലിറ്റി ഷോ ഫ്ലോറില്‍ തീപിടിത്തം
വ്യാഴം, 3 ജനുവരി 2013 (17:52 IST)
PRO
PRO
കൈരളി ചാനലില്‍ തീപിടിത്തം. റിയാലിറ്റി ഷോയ്ക്കായി ഫ്ലോര്‍ ഒരുക്കുന്നതിനിടെയാണ് തീ പിടിത്തം ഉണ്ടായത്. സംഭവത്തില്‍ രണ്ടാം നില ഭാഗികമായി കത്തി നശിച്ചു.
റിയാലിറ്റി ഷോയ്ക്കായി ഫ്ളോര്‍ ഒരുക്കുന്നതിനിടെ വെല്‍ഡിംഗ് മെഷീനില്‍ നിന്ന് തെറിച്ച തീപ്പൊരിയാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പറയപ്പെടുന്നത്.
ജീവനക്കാര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും പടര്‍ന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തിയാണു തീയണച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, നേതാക്കളായ എ കെ ബാലന്‍, എളമരം കരീം, വി ശിവന്‍കുട്ടി എന്നിവര്‍ ചാനല്‍ ഓഫിസ് സന്ദര്‍ശിച്ചു.