കൈയേറ്റവും കുടിയേറ്റവും രണ്ട്: ഉമ്മന്‍ ചാണ്ടി

വ്യാഴം, 28 ജനുവരി 2010 (10:39 IST)
PRO
PRO
കൈയേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. മൂന്നാറില്‍ സന്ദര്‍ശനം നടത്തവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃത ഭൂമി കൈയേറ്റം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്നു പുലര്‍ച്ചെയാണ് പ്രതിപക്ഷ നേതാവ് മൂന്നാറിലെത്തിയത്. കൈയേറ്റവും കുടിയേറ്റവും രണ്ടായി കാണുന്നതാണ് കോണ്‍ഗ്രസ് നിലപാട്. കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിച്ചാല്‍ അതിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട കച്ചവടക്കാരെ കൈയേറ്റത്തിന്‍റെ മറവില്‍ ഒഴിപ്പിക്കുന്നത് ശരിയല്ല. മൂന്നാറില്‍ ടാറ്റ അനധികൃതമായി നിര്‍മിച്ചെന്ന്‌ ആരോപിക്കപ്പെടുന്ന തടയണ സന്ദര്‍ശിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക