കേരളത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇരുട്ടിലാഴ്ത്തുകയാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. എവിടെനിന്നു വൈദ്യുതി കൊണ്ടുവന്നിട്ടായാലും ലോഡ്ഷെഡിംഗും പവര്‍കട്ടും ഒഴിവാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴ്വാക്കായിരിക്കുന്നുവെന്നും വി എസ് ആരോപിച്ചു.
വൈദ്യുതിബോര്‍ഡിന്റെ ആസൂത്രണപിഴവിനും കെടുകാര്യസ്ഥതയ്ക്കും ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും വി എസ് കുറ്റപ്പെടുത്തി.