കേരളം കുടിനീരിനായി കണ്ണീരൊഴുക്കുന്നു!

വെള്ളി, 22 മാര്‍ച്ച് 2013 (11:07 IST)
PRO
ഭാവിയില്‍ കേരളത്തിന് ആവശ്യമായ ജലം തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരേണ്ടി- പ്രവചനം നടത്തിയത് ഒരു പരിസ്ഥിതി പ്രവര്‍ത്തകനാണ്. 44 നദികള്‍ 78041 ദശലക്ഷം വെള്ളം ഒഴുക്കിക്കൊണ്ടു വരുന്ന ദേശീയ ശരാശരിയേക്കാള്‍ രണ്ടര ഇരട്ടി മഴ ലഭിക്കുന്ന കേരളം കടുത്ത വേനലിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

മരുഭൂമികളാല്‍ ചുറ്റപ്പെട്ട രാജസ്ഥാനെന്ന സംസ്ഥാനം വരെ മഴവെള്ളം സൂക്ഷിക്കുന്നതില്‍ മിടുക്കരാണ്. എന്നാല്‍ മലിനമാണ് നമ്മുടെ ഭൂരിഭാഗം നദികളും. പുണ്യനദിയായ പമ്പപോലും ബാക്ടീരിയ നിറഞ്ഞതാണ്. മാലിന്യത്താല്‍ ബുദ്ധിമുട്ടുന്ന കേരളം അവ തള്ളുന്നതിനുള്ള ഇടമായിട്ടാണ് നദികളെ കണ്ടിട്ടുള്ളത്.

മഴവെള്ളം മണ്ണിനടിയില്‍ തടുത്തുനിറുത്തി ജലസംഭരണ്ണത്തിന് സഹായിക്കുന്ന പാടങ്ങളും, കുന്നുകളും ഇല്ലാതാകുന്നത് കേരളത്തിലെ ജലലഭ്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആറന്‍‌മുള വിമാനത്താവളത്തിനായി കുടിവെള്ള സ്രോതസുകള്‍ ഇല്ലാതാക്കിയെന്ന ആരോപണങ്ങള്‍ സജീവമാണ്.

കേരളത്തില്‍ 42722 ദശലക്ഷം ജലം മാത്രമേ ഉപയോഗ്യമായിട്ടുള്ളൂ. എന്നാല്‍ കേരളത്തില്‍ ഒരുദിവസം വേണ്ട ജലത്തിന്‍റെ അളവ് ഏകദേശം പത്തുകോടി ലിറ്ററാണ്.

കേരളത്തിന്‍റെ ഭൂപ്രകൃതി നിമിത്തം പെയ്യുന്ന മഴ മുഴുവന്‍ കടലിലേക്ക് ഒഴുകുകയാണ്. അവയെ തടുത്ത് നിര്‍ത്തുന്നതിന് മഴക്കുഴികള്‍ ആവശ്യമാണ്. ജലം സംരക്ഷിക്കേണ്ടതാണെന്ന അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നമ്മുടെ പ്രവര്‍ത്തനം എത്രമാത്രം വിജയിച്ചുവെന്ന് ചിന്തിക്കേണ്ടതാണ്. ലോക ജലദിനം ആചരിക്കുന്ന വേളയിലെങ്കിലും നമുക്ക് ജലം ഏതെല്ലാം തരത്തില്‍ സംരക്ഷിക്കാം എന്ന് ചിന്തിക്കാം.

വെബ്ദുനിയ വായിക്കുക