"കേരളം അതിന്റെ സംസ്കൃതപൈതൃകം കാത്തുസൂക്ഷിക്കണം"- പി പരമേശ്വരന്‍

ചൊവ്വ, 26 നവം‌ബര്‍ 2013 (11:50 IST)
PRO
സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ സരളമായി സംസ്കൃതം സംസാരിക്കുന്ന സ്ത്രീകളെ കാണുകയുണ്ടായെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ടെന്നും കേരള നവോത്ഥാനത്തിന് തന്നെ പ്രേരണയായിരുന്ന കേരളത്തിന്റെ സംസ്കൃതപൈതൃകം നാം കാത്തുസൂക്ഷിക്കണമെന്നും ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ശ്രീ പി പരമേശ്വരന്‍ അഭിപ്രായപ്പെട്ടു.

വിവേകാനന്ദസാര്‍ധശതിയോടനുബന്ധിച്ച് വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന "സ്വാമി വിവേകാനന്ദനും സംസ്കൃതവും" എന്ന ഏകദിനവിചാരസത്രം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു പി പരമേശ്വരന്‍.

ഡോ എ എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടനസമ്മേളനത്തില്‍ പ്രസിദ്ധചരിത്രകാരനും സംസ്കൃതപണ്ഡിതനുമായ പ്രൊഫ മിഷേല്‍ ഡാനിനോ മുഖ്യപ്രഭാഷണം നടത്തി.

സ്വാഗതം ഡോ കെഉണ്ണികൃഷ്ണനും, കൃതജ്ഞത ഡോടിജി വിനോദ്കുമാറും നടത്തി. തുടര്‍ന്ന് ഡോ കെ ചന്ദ്രശേഖരന്‍നായര്‍, നിവേദിതാ ഭിഡെ, ഡോ പി മനോഹരന്‍, ഡോ ഈ എന്‍ ഈശ്വരന്‍, ഡോ സി ജി രാജഗോപാല്‍, ഡോ ശ്രീകലാദേവി എസ്, ഡോ രവീന്ദ്രനാഥമേനോന്‍, ഡോ എം വി നടേശന്‍, ഡോ കെ ആര്‍ഹരിനാരായണന്‍ തുടങ്ങിയവര്‍ വിവിധവിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

വെബ്ദുനിയ വായിക്കുക