കേന്ദ്രമന്ത്രിമാര്‍ ഉത്തരവാദിത്വം നിറവേറ്റണം: മുല്ലക്കര

ഞായര്‍, 17 ജനുവരി 2010 (15:35 IST)
PRO
സംസ്ഥാനത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് കേന്ദ്രമന്ത്രിമാര്‍ ആദ്യം ചെയ്യേണ്ടതെന്ന് സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍. കേന്ദ്രമന്ത്രി കെവി തോമസും സംസ്ഥാന മന്ത്രി തോമസ് ഐസക്കും തമ്മിലുള്ള വിവാദത്തെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു മുല്ലക്കരയുടെ പ്രതികരണം.

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനു പകരം പ്രശ്നം ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും മുല്ലക്കര ചൂണ്ടിക്കാട്ടി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലക്കര.

സംസ്ഥാനത്തിന് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍‌സ് പദ്ധതിപ്രകാരം അനുവദിച്ച അരിയും ഗോതമ്പും മറിച്ചുവിറ്റുവെന്നായിരുന്നു കെ വി തോമസിന്‍റെ ആരോപണം. എന്നാല്‍ കേന്ദ്രം നല്‍കിയത് ഗുണനിലവാരമില്ലാത്ത ഭക്‍ഷ്യധാന്യമാണെന്ന് മന്ത്രി തോമസ് ഐസക്കും തിരിച്ചടിച്ചതോടെ പ്രശ്നം പരസ്യവിവാദത്തിലെത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക