സി പി എം പത്തനംതിട്ട ജില്ലാസെക്രട്ടറിയായി കെ പി ഉദയഭാനു തെരഞ്ഞെടുക്കപ്പെട്ടു. ഐക്യകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. മുന്‍ എം എല്‍ എ എ പത്മകുമാറിന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് സജീവ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍, അവസാന നിമിഷം ഉദയഭാനുവിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
എ ലോപ്പസ്, ഫിലിപ്പ് കോശി, കെ പി സി കുറുപ്പ്, എസ് സുഭഗ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ കോമളം അനിരുദ്ധന്‍, ദിനേശന്‍ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി.