കെ എസ് ഇ ബി സെക്രട്ടറിക്കും അധ്യക്ഷനുമെതിരെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി. ചീഫ് സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ലോഡ് ഷെഡിംഗ് ഒഴിവാക്കാത്തതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം വര്‍ഗ്ഗീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കമ്മിഷന് മുന്നില്‍ ഹാജരാകാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ലോഡ് ഷെഡിംഗ് ഒഴിവാക്കണമെന്ന് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കമ്മിഷനെ അറിയിക്കുകയുണ്ടായി. എന്നാല്‍, ഇത് പാലിക്കുകയുണ്ടായില്ല.