ഈ മാസം 21 ന് കെ എസ് ആര് ടി സി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്ഥാപനത്തിലെ വിവിധ യൂണിയനുകള്‍ പണിമുടക്കുന്നത്. എ ഐ ടി യു സി നേതൃത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയനിലെ തൊഴിലാളികള്‍ ആണ് പ്രധാനമായും പണിമുടക്കുന്നത്.
പണിമുടക്ക് സംബന്ധിച്ച് മാനേജുമെന്റിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂണിയന് ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, പി സദാശിവന്, വേണു, ഷിബു എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സംഘമാണ് കെ എസ് ആര് ടി സി എംഡിക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയത്.
ഡിഎ കുടിശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുന:സ്ഥാപിക്കുക, പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, എം പാനല്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.