13 ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ളയാളാണ് കെ എം മാണി. അദ്ദേഹം 23 വര്‍ഷം മന്ത്രിയായിരുന്നു. 50 വര്‍ഷം എം എല്‍ എ ആയിരുന്നു. അദ്ദേഹമാണ് പറയുന്നത് സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന്. ഭരണത്തില്‍ നിര്‍ണായക സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ളയാളാണ് അദ്ദേഹം എന്നോര്‍ക്കണം. ഇതുകേള്‍ക്കുമ്പോള്‍ ആര്‍ക്കും ഞെട്ടലുണ്ടാകും - സതീശന് വിശദമാക്കി.