കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും
വെള്ളി, 28 ഫെബ്രുവരി 2014 (13:42 IST)
PRO
PRO
കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ മുഴുവന്‍ ജീവനക്കാരും ഒരു ദിവസത്തെ സൂചനാ പണിമുടക്കില്‍ പങ്കെടുക്കും. സ്വകാര്യ ബസുകളും തടയുമെന്ന സമരക്കാരുടെ പ്രഖ്യാപനം യാത്രാക്ലേശം അതിരൂക്ഷമാക്കും. അതേസമയം കെഎസ്ആര്‍ടിസിയില്‍ ഈ മാസം ശമ്പളം മുടങ്ങി.
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശിക തീര്‍ക്കുക, കെഎസ്ആര്‍ടിസി രക്ഷാ പാക്കേജിലെ തൊഴിലാളി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം ചെയ്യുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ നൂറ് കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം കെഎസ്ആര്‍ടിസിക്ക് ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്.