കെഎസ്ആര്‍ടിസി ബസില്‍ നീലച്ചിത്രം: ഒരാള്‍ പിടിയില്‍!

ബുധന്‍, 21 ഓഗസ്റ്റ് 2013 (14:49 IST)
PRO
കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യവേ മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കണ്ടാസ്വദിച്ച 44കാരന്‍ പൊലീസ് പിടിയിലായി. എറണാകുളം സ്വദേശി ജേക്കബ് എന്നയാളാണ്‌ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ നീലച്ചിത്രം കണ്ട് പിടിയിലായത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

കോട്ടയം - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ യാത്ര ചെയ്യവേയാണ്‌ ജേക്കബ് നീലച്ചിത്രം കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ വെമ്പായത്തിനടുത്ത് കന്യാകുളങ്ങരയില്‍ നിന്നു കയറിയ മറ്റൊരു യാത്രക്കാരന്‍ ഇതിനെതിരെ കണ്ടക്ടറോട് പരാതി പറയുകയും ഇത് വട്ടപ്പാറ പൊലീസില്‍ അറിയിക്കുകയുമാണുണ്ടായത്.

നീലച്ചിത്രം കണ്ടുകൊണ്ടിരുന്ന ആളിനൊപ്പം മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക