കെഎസ്ആര്‍ടിസിക്ക് 75 കോടിയുടെ സഹായം

ബുധന്‍, 11 ഡിസം‌ബര്‍ 2013 (19:29 IST)
PRO
PRO
സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായമായി 75 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ രണ്ടുമാസമായി ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്നു.

ബജറ്റില്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായമാണ് ഇപ്പോള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ടിപി വധക്കേസില്‍ റിമാന്‍്റില്‍ കഴിയുന്ന പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനെ ന്യായീകരിച്ച മുന്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ ഐഎംജി ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക