കുളി സീന്‍ കാണുന്ന അമ്പിളിക്കുട്ടന്‍ പൊലീസ് പിടിയില്‍
ബുധന്‍, 27 നവംബര്‍ 2013 (16:35 IST)
PRO
കുളിമുറിയില്‍ യുവതി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത മാന്നാര്‍ സ്വദേശി അമ്പിളിക്കുട്ടന്‍ പൊലീസ് പിടിയില്‍.
പ്രദേശത്തെ യുവതിയുടെ കുളി സീന്‍ കാണുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു. ഇത്തരത്തില്‍ ഇയാളുടെ പേരില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വീട്ടിലെ കുളിമുറിയില്‍ യുവതി കുളിക്കുന്നത് ഭിത്തിയിലെ പഴുതിലൂടെ ഇയാള്‍ കാണുകയും മൊബൈലില്‍ പകര്‍ത്തുകയുമാണ് ചെയ്തിരുന്നത്.
പരാതി രൂക്ഷമായതോടെ മാന്നാര്‍ സി.ഐ. ആര്‍.ബിനു, എസ്.ഐ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അമ്പിളിക്കുട്ടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കലുള്ള മൊബൈലിലെ മെമ്മറി കാര്‍ഡ് പൊലീസ് പരിശോധിച്ച് വരുകയാണ്. ബുധനാഴ്ച അമ്പിളിക്കുട്ടനെ കോടതിയില്‍ ഹാജരാക്കും.