കുറ്റിപ്പുറത്ത് ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നു മരണം

ചൊവ്വ, 28 ഓഗസ്റ്റ് 2012 (13:19 IST)
PRO
PRO
കുറ്റിപ്പുറത്തിനടുത്ത് ദേശീയ പാതയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് അത്തോളി സ്വദേശികളായ കൃഷ്ണന്‍കുട്ടി, സുമീറ, കാര്‍ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് സമീപം രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. മൂന്നു പേരും സംഭവസ്ഥലത്തുവച്ചു മരിച്ചു.

വെബ്ദുനിയ വായിക്കുക