കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി

ബുധന്‍, 19 ഫെബ്രുവരി 2014 (18:11 IST)
PRO
PRO
കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി ക്രിമിനല്‍ നടപടി ചട്ടത്തിലെ 357 എ സെക്ഷനില്‍ ഭേദഗതി വരുത്തി.

കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് ഇരുപതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം വരെ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനറല്‍ പ്രൊവിഡന്റ് ഫണ്ട് ബാധകമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

റബര്‍ സംഭരണം നടത്തുന്ന ഏജന്‍സികള്‍ക്ക് അനുവദിച്ച ഹാന്‍ഡിലിംഗ് ചാര്‍ജ് കിലോഗ്രാമിന് 6രുപയായി ഉയര്‍ത്താനും തീരുമാനമായി. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനമെടുത്ത് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക