കുരങ്ങുപനി ബാധിച്ച് ഏഴുപേര്‍ മരിച്ചു

ശനി, 14 മാര്‍ച്ച് 2015 (08:47 IST)
കഴിഞ്ഞ 20 ദിവസത്തിനിടെ കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ ഏഴുപേര്‍ മരിച്ചു. സംസ്ഥാനത്ത് കുരങ്ങുപനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. 
പനിബാധിച്ച് നൂറ്റിമുപ്പത് പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.
 
അതേസമയം, കുരങ്ങുപനി നിയന്ത്രിക്കാന്‍ സാമ്പത്തികസഹായം പോലും നല്കാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. വയനാട്ടില്‍ സര്‍ക്കാര്‍ നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നാട്ടുകാര്‍ക്ക് അതൃപ്‌തിയുണ്ട്. 
 
ഇതിനിടെ, ആരോഗ്യവകുപ്പ് പ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങി. വനപാലകര്‍ സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ് തുടങ്ങിയവര്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. വരും ദിവസങ്ങളില്‍ ചീയമ്പം 73 കോളനിയിലടക്കം കുത്തിവെപ്പ് നല്‍കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക