കുത്തിയിരുപ്പ്: എം വി ജയരാജനെതിരെ കേസെടുത്തു

ശനി, 19 മെയ് 2012 (15:33 IST)
PRO
PRO
സി പി എം സംസ്ഥന കമ്മിറ്റി അംഗം എം വി ജയരാജനെതിരെ പൊലീസ് കേസ് എടുത്തു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്ത സി പി എം കൂത്തുപറമ്പ്‌ ഏരിയാ കമ്മറ്റി ഓഫീസ്‌ സെക്രട്ടറി സി ബാബുവിനെ വിട്ടുനല്‍കണമെന്ന്‌ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുപ്പ് നടത്തിയതിനാണ് അദ്ദേഹത്തിന് എതിരെ കേസ് എടുത്തത്.

അനുമതിയില്ലാതെ പ്രകടനം നടത്തല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. വടകര പൊലീസാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.

വടകര സബ്‌ ഡിവിഷണല്‍ പൊലീസ്‌ ഓഫീസിലാണ് ജയരാജന്‍ കുത്തിയിരുപ്പ്‌ സമരം നടത്തിയത്‌. ജയരാജനൊപ്പം സമരത്തില്‍ പങ്കെടുത്ത കൂത്തുപറമ്പ്‌ നഗരസഭാ മേയര്‍ പത്മജത്തിനും കണ്ടാലറിയാവുന്ന 300 പേര്‍ക്കുമെതിരേയുമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. സ്റ്റേഷനിലെ സമരത്തിന്‌ ശേഷം ജയരാജന്റെ നേതൃത്വത്തില്‍ വടകരയില്‍ പ്രകടനവും നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക