കുടുംബവഴക്ക്: ഭാര്യയെ ഭര്‍ത്താവ് നടുറോഡിലിട്ട് കുത്തിക്കൊന്നു

Webdunia
ബുധന്‍, 8 ജൂണ്‍ 2016 (14:43 IST)
കുടുംബവഴക്കിനേത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇരുവരും പിരിഞ്ഞ്താമസിക്കുകയായിരുന്നു. നേമം വെള്ളായണി ഫാര്‍മസി കോളേജ് റോഡില്‍ ബോധേശ്വരന്‍ - ലളിത ദമ്പതികളുടെ മകള്‍ സുസ്മിത (36) യാണ് കഴിഞ്ഞ ദിവസം ഭര്‍ത്താവ് കുമാറിന്‍റെ (40) കുത്തേറ്റ് മരിച്ചത്. നേമം വ്യാസവിദ്യാലയത്തിലെ അദ്ധ്യാപികയാണു സുസ്മിത.
 
കരസേനയിലെ ഉദ്യോഗസ്ഥനായിരുന്ന കുമാര്‍ വി എസ് എസ് സി യില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ബന്ധം വേര്‍പെടുത്താനുള്ള  ഇവരുടെ കേസ് കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെ നേമം തളിയാദിച്ചപുരം ശിവക്ഷേത്രത്തിനടുത്തെ ചാനല്‍ റോഡിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന കുമാര്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. 
 
വിവരം അറിഞ്ഞെത്തിയ പൊലീസാണ് ജീപ്പില്‍ കുത്തേറ്റ സുസ്മിതയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കഴുത്തിലും വയറ്റിലും ആഴത്തില്‍ മുറിവേറ്റ സുസ്മിത ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ മരിച്ചു. നേമം പൊലീസ് കുമാറിനെ അറസ്റ്റ് ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article