കിളിരൂര്‍: അന്വേഷണത്തിന് നിര്‍ദ്ദേശം

വ്യാഴം, 21 ഓഗസ്റ്റ് 2008 (16:23 IST)
വിവാദമായ കിളിരൂരിലെ ശാരി എസ്‌ നായരുടെ മരണവുമായി ബന്ധപ്പെട്ട്‌ വിദഗ്‌ദ്ധ പരിശോധന നടത്തിയ കെമിക്കല്‍ എക്‌സാമിനര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം.

കേസില്‍ ജോയിന്‍റ് കെമിക്കല്‍ എക്‌സാമിനര്‍ ഡോ. എക്‌സാമിനര്‍ സുജാതക്കെതിരെയുള്ള പരാതി പരിഗണിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമാണ് നിര്‍ദ്ദേശം. തിരുവനന്തപുരം ചീ‍ഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

ശാലിനിയുടെ രക്തപരിശോധനയില്‍ ഡോ. സുജാത കൃത്രിമം കാണിച്ചുവെന്ന പരാതി പരിഗണിക്കാനാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. തിരുവനന്തപുരം സ്വദേശി രാജീവ് കുളങ്ങര സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.

വെബ്ദുനിയ വായിക്കുക