കാസര്‍കോട് ഡി സി സി ഓഫീസിന് മുന്നില്‍ സംഘര്‍ഷം. എ ഐ വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്ന ശ്രീജയനെ സസ്പെന്‍ഡു ചെയ്തതില്‍ പ്രതിഷേധിച്ച് എ വിഭാഗം നടത്തിയ സത്യാഗ്രഹത്തെത്തുടര്‍ന്നാണ് സംഘര്‍ഷം.
സത്യാഗ്രഹ പന്തല്‍ ഐ വിഭാഗം പൊളിച്ചു നീക്കിയോതോടെയാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് ഐ വിഭാഗം പ്രവര്‍ത്തകര്‍ ശ്രീജയനെ ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. ശ്രീജയനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയവരെയും ഐ വിഭാഗം കൈകാര്യം ചെയ്തു.