കൊച്ചിയില്‍ നടി ആക്രമിച്ച കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് വീണ്ടും നിലവില്‍ വന്നു.
നടിയുടെ കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ നിരവധി നെഗറ്റീവ് കമന്റുകള്‍ പ്രവഹിച്ചിരുന്നു. ഇതോടെയാണ് കാവ്യ താത്കാലികമായി പേജ് ഡീ ആക്ടിവേറ്റ് ചെയ്തത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.