കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനം: യുവമോര്‍ച്ച മാര്‍ച്ച് അക്രമാസക്തമായി

തിങ്കള്‍, 14 മെയ് 2012 (17:30 IST)
PRO
PRO
കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാന വിവാദവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഭൂമിദാനസംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈസ്‌ ചാന്‍സലര്‍ രാജിവെയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌.

സര്‍വകലാശാലയുടെ പ്രവേശന കവാടത്തില്‍ മാര്‍ച്ച്‌ പൊലീസ്‌ തടഞ്ഞതോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി പ്രവര്‍ത്തകരെ ഓടിച്ചു.

പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ ദേശീയപാത ഉപരോധിക്കാനുള്ള പ്രവര്‍ത്തകരുടെ നീക്കവും പൊലീസ്‌ തടഞ്ഞു.

വെബ്ദുനിയ വായിക്കുക