കാമുകന്‍ പണവുമായി മുങ്ങി: ഗള്‍ഫുകാരന്റെ ഭാര്യ ജീവനൊടുക്കി

ശനി, 25 ജനുവരി 2014 (16:36 IST)
PRO
PRO
വിദേശത്തു നിന്ന് ഭര്‍ത്താവ് അയച്ചു കൊടുത്ത പണവുമായി വീട്ടമ്മയുടെ കാമുകന്‍ മുങ്ങി. എട്ടു ലക്ഷത്തോളം രൂപയാണു വീട്ടമ്മയുടെ കാമുകന്‍ തട്ടിയെടുത്തത്. ഭര്‍ത്താവ് ഉടന്‍ തന്നെ ഗള്‍ഫില്‍ നിന്നെത്തുന്നു എന്നറിഞ്ഞ വീട്ടമ്മ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി മരിച്ചതായി റിപ്പോര്‍ട്ട്.

വര്‍ക്കല മുട്ടപ്പലത്തെ വീട്ടമ്മയായ ബിന്ദുവും ചിതറ സ്വദേശി ഉണ്ണിക്കൃഷ്ണനും തമ്മില്‍ പ്രണയത്തിലായിരുന്നു, ഉണ്ണിക്കൃഷ്ണന്‍ വീട്ടമ്മയില്‍ നിന്ന് കടം വാങ്ങിയിരുന്നു. എന്നാല്‍ ബിന്ദുവിന്‍റെ ഭര്‍ത്താവ് രാജേന്ദ്രന്‍ നാട്ടിലേക്ക് വരുന്നു എന്നറിഞ്ഞ് ബിന്ദു ഉണ്ണിക്കൃഷ്ണനോട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ പണവുമായി വിദേശത്തേക്ക് കടക്കുകയായിരുന്നു.

ഇതില്‍ മനം‍നൊന്ത ബിന്ദു കഴിഞ്ഞ 21 ന്‌ ആത്മഹത്യാ ശ്രമം നടത്തി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കേ കഴിഞ്ഞ ദിവസം രാത്രി മരിക്കുകയാണുണ്ടായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയുന്നു.

വെബ്ദുനിയ വായിക്കുക