കാമുകനൊപ്പം ഒളിച്ചോടാന്‍ 2 വയസുകാരിയെ മാതാവ് കൊലപ്പെടുത്തി

ബുധന്‍, 28 മെയ് 2014 (21:12 IST)
കാമുകനൊപ്പം ഒളിച്ചോടുന്നതിന് തടസമാകുമെന്ന് കണ്ട് രണ്ടുവയസുള്ള പെണ്‍കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം കിണറ്റില്‍ രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ അമ്മ ടിന്‍റു ഗോപാലനെ(28) അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
കുറവിലങ്ങാടിന്‌ സമീപം കളത്തൂരില്‍ വീടിന്‍റെ കിണറ്റിലാണ് സന്തോഷ് - ടിന്‍റു ദമ്പതികളുടെ മകള്‍ സനീഷയുടെ മൃതദേഹം കണ്ടെത്തിയത്. അറിയാതെ കുഞ്ഞ് കിണറ്റില്‍ വീണതാണെന്നാണ് ആദ്യം ഏവരും കരുതിയത്. എന്നാല്‍ പൊലീസ് പിന്നീട് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഇരുമ്പ് വലകൊണ്ട് മൂടിതീര്‍ത്ത കിണറ്റില്‍ കുട്ടി എങ്ങനെ വീണു എന്ന അന്വേഷണവും സന്തോഷും ടിന്‍റുവും പിരിഞ്ഞുജീവിക്കുകയാണ് എന്നതും പൊലീസിന് സത്യത്തിലേക്കുള്ള വഴി തുറന്നുകൊടുക്കുകയായിരുന്നു.
 
കുഞ്ഞിന്‍റെ അമ്മ ടിന്‍റു തന്‍റെ കാമുകനൊപ്പം ഒളിച്ചോടാനായി കുഞ്ഞ് തടസമാണെന്ന് കണ്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക