കഹാറിന് എതിരായ നടപടിക്ക് സ്റ്റേ

ചൊവ്വ, 21 ഓഗസ്റ്റ് 2012 (14:29 IST)
PRO
PRO
വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കഹാറിന് സഭാ നടപടികളില്‍ പങ്കെടുക്കാം എന്നാല്‍ സഭയില്‍ വോട്ടവകാശം ഉണ്ടാകില്ല. അദ്ദേഹത്തിന് സഭാ ചര്‍ച്ചകളില്‍ പങ്കെടുക്കാനാവില്ല. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപറ്റാം. തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഹാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയായിരുന്നു.

വര്‍ക്കല മണ്ഡലത്തിലെ ബി എസ് പി സ്ഥാനാര്‍ഥി പ്രഹ്‌ളാദന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി രാവിലെ കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. തന്റെ നാമനിര്‍ദേശപത്രിക തളളിയ നടപടി ചോദ്യം ചെയ്തായിരുന്നു പ്രഹ്ലാദന്‍ കോടതിയെ സമീപിച്ചത്.

സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ്‌ പതിച്ചില്ലെന്ന കാരണത്താലായിരുന്നു പ്രഹ്ലാദന്റെ നാമനിര്‍ദേശപത്രിക വരണാധികാരി നിരസിച്ചത്‌. എന്നാല്‍ ഇത്‌ നിയമവിരുദ്ധമാണെന്ന്‌ കാട്ടിയാണ്‌ പ്രഹ്ലാദന്‍ കോടതിയെ സമീപിച്ചത്‌. ഇത് ശരിവച്ച കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക