കശ്മീര്‍ റിക്രൂട്‌മെന്‍റ് കേസ്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ബുധന്‍, 16 ഫെബ്രുവരി 2011 (12:14 IST)
PRO
കശ്മീര്‍ റിക്രൂട്‌മെന്‍റ് കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ജലീലാണ് ഒന്നാം പ്രതി. ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡറെന്നു കരുതുന്ന തടിയന്‍യന്‍റവിടെ നസീറും പ്രതിപട്ടികയിലുണ്ട്. പാക് പൌരന്‍ അബ്ദുല്‍ റഹമാന്‍ വാലി അടക്കം 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. റിക്രൂട്‌മെന്‍റ് നടത്തിയത് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ സഹായത്തോടെയെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി. തീവ്രവാദ പരിശീലനത്തിനിടെ കശ്മീരില്‍ നാല് മലയാളികള്‍ വെടിയേറ്റ് മരിച്ചതായാണ് കേസ്.

കൊച്ചിയിലെ പ്രത്യേക കോടതിയിലാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. വെടിയേറ്റ്‌ മരിച്ച നാല്‌ പ്രതികള്‍ ഉള്‍പ്പെടെ 20 പേരെയാണ്‌ എന്‍ ഐ എ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്‌. കേരളത്തിലെ പല തീവ്രവാദ കേസുകളിലും പ്രതിയായ ലഷ്കര്‍-ഇ-തൊയ്‌ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ മൂന്നാം പ്രതിയാണ്‌. പാക്‌ ഭീകരന്‍ വാലി അബ്ദുള്‍ അസീസ്‌ കേസില്‍ ഇരുപത്തിനാലാം പ്രതിയാണ്‌.

പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം, അനധികൃതമായി ആയുധം കൈവശം വെക്കല്‍ തുടങ്ങിയ നിയമങ്ങള്‍ അനുസരിച്ചാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. ഇതേ കേസില്‍ നേരത്തെ സംസ്ഥാന പോലീസും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക