കവി വിനയചന്ദ്രന്റെ നില ഗുരുതരം

ഞായര്‍, 10 ഫെബ്രുവരി 2013 (15:42 IST)
PRO
PRO
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കവി ഡി വിനയചന്ദ്രന്റെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഇടപ്പഴഞ്ഞി എസ് കെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്‌ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധിക്കുന്നത്.

കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശത്തില്‍ ഫ്ളൂയിഡുണ്ട്. ഒപ്പം വൈറല്‍ ഫീവറുമുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക