കവിയൂര്‍ കേസില്‍ നന്ദകുമാറിനെ പ്രതിചേര്‍ക്കണം: സി ബി ഐ

ചൊവ്വ, 24 ജൂലൈ 2012 (12:24 IST)
PRO
PRO
കവിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാറിനെ പ്രതിചേര്‍ക്കണമെന്ന്‌ സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടു. രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ കേസില്‍ പങ്കുണ്ടെന്ന്‌ പറയാന്‍ നന്ദകുമാര്‍ ലതാനായരെ സ്വാധീനിച്ചുവെന്നാണ്‌ സിബിഐയുടെ ആരോപണം. തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കവിയൂര്‍ പീഡന കേസില്‍ രാഷ്ട്രീയക്കാര്‍ക്കോ മറ്റ് ഉന്നത നേതാക്കള്‍ക്കോ പങ്കില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. കവിയൂര്‍ കേസില്‍ പീഡനത്തിനിരയായ അനഘയെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള ഉന്നതര്‍ പീഡിപ്പിച്ചെന്ന ആരോപണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സി ബി ഐ പ്രത്യേക കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

നാരായണന്‍ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയുന്നതിനു മുന്‍പ് നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചതായ സി ബി ഐയുടെ വാദം ശാസ്ത്രീയ അടിത്തറയില്ലാതെയാണെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക