കഴക്കൂട്ടത്ത് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു; മരണകാരണം പൊലീസ് പീഡനമെന്ന് ആരോപണം
ബുധന്‍, 29 ജനുവരി 2014 (14:00 IST)
PRO
PRO
കഴക്കൂട്ടത്ത് യുവാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂര്‍ സ്വദേശികളായ കണ്ണന്, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. മരണകാരണം പൊലീസ് പീഡനമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇന്നു രാവിലെ എട്ടരയോടെ തുമ്പ ഐഎസ്ആര്‍ഒ ഗേറ്റിനു സമീപം റെയില്‍പ്പാളത്തിലാണ് ശിരസ് വേര്‍പെട്ട നിലയില്‍ രണ്ടു യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് കള്ളക്കേസില്‍ കുടുക്കിയതില്‍ മനംനൊന്ത് യുവാക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ആര്‍ഡിഒ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയാലേ മൃതദേഹം വിട്ടു നല്‍കൂവെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. കേസിന്റെ ഭാഗമായി യുവാക്കളെ പോലീസ് നിരന്തരം പീഡിപ്പിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ആര്‍ഡിഒ പ്രസന്നകുമാര്‍ സ്ഥലത്തെത്തി. യുവാക്കളുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോകാന്‍ വയ്യെന്നും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി.