കല്ലേറ് പതിവ്; കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് പൊലീസ് അകമ്പടി
ബുധന്‍, 25 സെപ്റ്റംബര്‍ 2013 (14:57 IST)
PRO
കല്ലേറ് പതിവായതോടെ കാസര്‍കോട് - മംഗലാപുരം പാതയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് ഇപ്പോള്‍ പൊലീസ് അകമ്പടി. പലയിടത്തും ബസ്സിന് നേരെ കല്ലേറ് പതിവായതോടെയാണ് കോണ്‍വോയി അടിസ്ഥാനത്തില്‍ ബസ്സ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
കാസര്‍കോട് കരന്തക്കാട് മുതല്‍ കുമ്പള വരെയാണ് ഈ അതിസുരക്ഷാ യാത്ര. ഏരിയാല്‍ , മൊഗ്രാല്‍ , ചൗക്കി തുടങ്ങിയസ്ഥലങ്ങളില്‍ നിന്നായി പലതവണയാണ് കേരള , കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായത്.
അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്കോര്‍ട്ട് ഏര്‍പെടുത്തിയിരിക്കുന്നത്. ജീപ്പിലും ബൈക്കിലുമായി പൊലീസ് എസ്കോര്‍ട്ട് പോകുകയാണ്.രാലിലെ നാല് മുതല്‍ 6 വരെയും വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുമാണ് അകമ്പടിയാത്ര.