കലാഭവന്‍ മണി ആശുപത്രിയില്‍

Webdunia
ശനി, 9 മെയ് 2015 (12:55 IST)
ചലച്ചിത്രതാരം കലാഭവന്‍ മണി ആശുപത്രിയില്‍. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാ‍ണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
 
ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ മണിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 
മലയാള സിനിമയില്‍ നിര്‍മ്മാതാക്കളുടെ വിലക്ക് നേരിടുന്ന മണി ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. ദൃശ്യത്തിന്‍റെ തമിഴ് റീമേക്കായ പാപനാശമാണ് മണിയുടേതായി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന തമിഴ് സിനിമ.