കര്‍ണാടകയിലെ ഹൈസ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസം

വെള്ളി, 21 ജൂണ്‍ 2013 (13:39 IST)
PRO
PRO
കര്‍ണാ‍ടകയിലെ ഹൈസ്കൂള്‍ ക്ലാസുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യക്രമമാക്കാനുള്ള തയാറെടുപ്പിലാണു അധികൃതര്‍. സംസ്ഥാന മാനസികാരോഗ്യ കര്‍മ്മ സമിതി ചെയര്‍മാന്‍ കെ അശോക് പൈ വെളിപ്പെടുത്തിയതാണിക്കാര്യം.

സമൂഹത്തില്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്‌ ഈ നടപടിക്കു തയ്യാറായിരിക്കുന്നത്.

ഹൈസ്കൂളുകളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലാണ്‌ ലൈംഗിക വിദ്യാഭ്യാസം പാഠ്യക്രമമാവുന്നത്. ഇതിനുള്ള പാഠപുസ്തകങ്ങളും തയ്യാറായിക്കഴിഞ്ഞെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക