കെ.കരുണാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കരുണാകരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിക്കൊപ്പമാണ് കെ.കരുണാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടത്. ഇരുവരും അരമണിക്കൂറോളം ചര്‍ച്ചകള്‍ നടത്തി. ലയന സമ്മേളനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഭാവിയില്‍ എല്ലാവരുമായി ആലോചിച്ച് കൈക്കൊള്ളുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമെന്നും കരുണാകരന്‍ പറഞ്ഞു. കെ.മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സോണിയാഗാന്ധി പങ്കെടുക്കുന്ന തിരുവനന്തപുരം ഡി.സി.സി ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങ് കരുണാകരന്‍റെ ലയന വേദിയാക്കാനാണ് ഹൈക്കമാന്‍റിന്‍റെ നീക്കം.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കരുണാകരനെ പ്രത്യേകം ക്ഷണിതാവാക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗുമായും കരുണാകരന്‍ ചര്‍ച്ചകള്‍ നടത്തി.