കരുണാകരനെ തിരിച്ചെടുത്തു

വ്യാഴം, 27 ഡിസം‌ബര്‍ 2007 (11:50 IST)
KBJWD
കെ.കരുണാകരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു. എ.ഐ.സി.സി അധ്യക്ഷ സോണിയാഗാന്ധിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

കെ.കരുണാകരനെ ഞായറാഴ്ച കൂടിക്കാഴ്ചയ്ക്കായി സോണിയാഗാന്ധി ക്ഷണിച്ചിട്ടുണ്ട്. കരുണാകരെ കോണ്‍ഗ്രസില്‍ എടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടന്നു വരികയായിരുന്നു. കോണ്‍ഗ്രസിലേക്ക് മടങ്ങണമെന്ന ആഗ്രഹം കഴിഞ്ഞ നവംബരില്‍ കരുണാകരന്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

ഇതിന് ശേഷം പലവട്ടം ചര്‍ച്ചകള്‍ നടന്നു. കേരളത്തിന്‍റെ ചുമതലയുള്ള മൊഹ്സിന കിദ്വായി കേരളത്തിലെത്തി വിവിധ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷം അവര്‍ സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായും സോണിയ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഗുജറാത്ത് തെരെഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കരുണാകരന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇന്ന് മൊഹ്സിന കിദ്വായി സോണിയയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിലാണ് കരുണാകരനെ കോണ്‍ഗ്രസിലേക്ക് എടുക്കാനായി അന്തിമ അനുമതി സോണിയാ ഗാന്ധി നല്‍കിയത്.

കെ.കരുണാകരനെ ചര്‍ച്ചയ്ക്കായി സോണിയ ക്ഷണിച്ചിട്ടുണ്ട്. ഞായറാഴ്ച കരുണാകരന്‍ സോണിയയെ കാണും. ഇതിന് ശേഷം അദ്ദേഹം ഔപചാരികമായി കോണ്‍ഗ്രസിലേക്ക് മടങ്ങും. കരുണാകരന് പാര്‍ട്ടിയില്‍ എന്ത് സ്ഥാനം നല്‍കണമെന്ന കാര്യം ഈ ചര്‍ച്ചയിലുണ്ടാകും.

വെബ്ദുനിയ വായിക്കുക