കരിപ്പൂരില്‍ സ്വര്‍ണവേട്ട

ഞായര്‍, 20 ഏപ്രില്‍ 2014 (11:08 IST)
PRO
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കാല്‍പാദത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ്‌ ഇന്റലിജന്‍സ് പിടികൂടി.

ദോഹയില്‍ നിന്നെത്തിയ യാത്രക്കാരന്‍ മലപ്പുറം സ്വദേശി അബ്ദു റഹ്മാനാണ്‌ പിടിയിലായത്‌. പാദത്തിനോട്‌ ചേര്‍ന്ന്‌ പ്ലാസ്റ്റര്‍ ഉപയോഗിച്ച്‌ ഒട്ടിച്ചാണ്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

വെബ്ദുനിയ വായിക്കുക