കരിപ്പൂരില്‍ വെള്ളി പൂശിയ സ്വര്‍ണ്ണം കടത്തി പിടിയിലായി
വ്യാഴം, 17 ഒക്‌ടോബര്‍ 2013 (16:39 IST)
PRO
കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആളില്‍ നിന്ന് വെള്ളിപൂശിയ സ്വര്‍ണ്ണം കണ്ടെത്തി പിടികൂടി. റാക് എയര്‍വേസ് വിമാനത്തിലെത്തിയ കൊടുവള്ളി മാനിപുരം സ്വദേശി സി കെ ജാബിര്‍ എന്ന 35 കാരനെയാണു കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റ് പിടികൂടിയത്.
ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണു കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട നടക്കുന്നത്. 250 ഗ്രാം സ്വര്‍ണ്ണം മാലയുടെ രൂപത്തിലാക്കി വെള്ളി പൂശി കക്ഷത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്.
ദുബായില്‍ ജോലി ചെയ്യുന്ന ഇയാള്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിക്കാണു കരിപ്പൂരിലെത്തിയത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഏഴു ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.