കപ്പല്‍ വിട്ടുകൊടുക്കണമെങ്കില്‍ മൂന്നുകോടി കെട്ടിവയ്ക്കണം: ഹൈക്കോടതി

ചൊവ്വ, 28 ഫെബ്രുവരി 2012 (17:50 IST)
PRO
PRO
മത്സ്യത്തൊഴിലാളികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിച്ചിട്ട ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കണമെങ്കില്‍ മൂന്ന് കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളായ പിങ്കുവിന്റെ കുടുംബം രണ്ട് കോടി രൂപയും സെലസ്റ്റിന്റെ കുടുംബം ഒരു കോടിയുമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. തുകയ്ക്ക് തത്തുല്യമായ ബാങ്ക് ഗ്യാരണ്ടി നല്‍കിയാല്‍ കപ്പലിന് കൊച്ചി തീരം വിട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ നഷ്ടപരിഹാരം സംബന്ധിച്ച് ഇപ്പോള്‍ അന്തിമമായി തീരുമാനിക്കാനാകില്ല. ഇതുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക