കണ്‍സ്യൂമര്‍ഫെഡ് അഴിമതി: വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു

ഞായര്‍, 17 നവം‌ബര്‍ 2013 (10:15 IST)
PRO
കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയിലാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കണ്‍സ്യൂമര്‍ഫെഡ് എംഡിയുള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്ന് നിര്‍ണായക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കണ്‍സ്യൂമര്‍ ഫെഡില്‍ അവശ്യസാധനങ്ങള്‍ വാങ്ങിയ ടെന്‍ഡര്‍ നടപടികളിലെ ക്രമക്കേട് ആരോപിച്ച് വിജിലന്‍സ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടിഹൈകോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക