കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി കെ വിജയരാഘവന്(70) അന്തരിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കടമ്പൂര് സ്വദേശിയാണ് വിജയരാഘവന്. കണ്ണൂര്‍ കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പി രാമകൃഷ്ണന് ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് വിജയരാഘവന് താത്കാലിക പ്രസിഡന്റായി ചുമതലയേറ്റത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്.
കെ സുധാകരന് എം പിയുടെ അടുത്ത അനുയായിയായാണ് വിജയരാഘവന് അറിയപ്പെടുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി അദ്ദേഹം കുറേക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.