കണ്ണൂരില്‍ തീവ്രവാദം നടത്തുന്നത് കെ എം ഷാജി: പി ജയരാജന്‍
ഞായര്‍, 26 ഫെബ്രുവരി 2012 (17:53 IST)
PRO
PRO
കണ്ണൂര്‍ ജില്ലയില്‍ ലീഗ് നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ കെ എം ഷാജി എംഎല്‍എയാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പാര്‍ട്ടിയില്‍ വിലപേശി ആവശ്യങ്ങള്‍ നേടിയെടുക്കുന്നയാളാണ് ഷാജി. തീവ്രവാദ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന ആളാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യും- ജയരാജന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ ഷാജി പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് തേടിയത് അതിന്റെ നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയ കാര്യമാണെന്നും ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1999-ല്‍ തന്നെ ആര്‍എസ്എസുകാര്‍ ആക്രമിച്ചതിന് സമാനമായ സംഭവമാണ് തനിക്കെതിരെ തളിപ്പറമ്പില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മാറാട് കേസിലേതുള്‍പ്പെടെയുള്ള കേസുകളില്‍ലീഗ് നേതാക്കളുടെ പങ്ക് കേന്ദ്ര ഏജസിയേക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.