കടല്‍ക്കൊല: 2 കോടി വേണമെന്ന് ഹര്‍ജി

വ്യാഴം, 23 ഫെബ്രുവരി 2012 (17:39 IST)
PTI
മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റുമരിച്ച സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. കടലില്‍ വെടിയേറ്റു മരിച്ച കന്യാകുമാരി കുളച്ചല്‍ സ്വദേശി അജീഷ്‌ ബിങ്കിയുടെ സഹോദരിമാരായ അഖില, അജുന എന്നിവരാണ് ഹര്‍ജി നല്‍കിയത്‌.

ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബാങ്ക്‌ ഗ്യാരണ്ടിയായി 25 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കപ്പലുടമകളോട്‌ കോടതി ആവശ്യപ്പെട്ടു.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച വാലന്‍റൈന്‍റെ ഭാര്യ ഡോര്‍മ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക