കടല്‍ക്കൊല: ഒത്തുതീര്‍പ്പ് സര്‍ക്കാര്‍ അറിവോടെയല്ലെന്ന് ഷിബു ബേബിജോണ്‍

തിങ്കള്‍, 30 ഏപ്രില്‍ 2012 (17:08 IST)
PRO
PRO
കടലില്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന്‌ മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പ്‌ കരാര്‍ അംഗീകരിക്കാനാകില്ലെന്ന്‌ സുപ്രീംകോടതിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. കേസില്‍ ഇന്ത്യന്‍ നിയമമനുസരിച്ച്‌ മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

സംഭവത്തിലെ ക്രിമിനല്‍ കേസില്‍ മാത്രമേ സര്‍ക്കാരിന്‌ ബന്ധമുള്ളു. സിവില്‍ കേസില്‍ രണ്ട്‌ സ്വകാര്യ വ്യക്തികള്‍ തമ്മിലുണ്ടാക്കിയ കരാറുമായി സര്‍ക്കാരിന്‌ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക