കടല്‍കൊല: കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി

വെള്ളി, 18 ജനുവരി 2013 (13:04 IST)
PRO
PRO
കടല്‍കൊലപാതകത്തില്‍ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി. വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസെടുക്കാന്‍ കേരള പൊലീസിന് അധികാരമില്ലെന്ന് കാണിച്ച് ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാനവിധി ഉണ്ടായിരിക്കുന്നത്. എന്നാല്‍ എഫ് ഐ ആര്‍ റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു.

ഇന്ത്യയിലെ നിയമം ബാധകമല്ലെന്നും അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് സംഭവം നടന്നതെന്നും നാവികരുടെ ഹര്‍ജിയില്‍ ഉണ്ടായിരുന്നു. അതിനാല്‍ കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇന്ത്യാ ഗവണ്മെന്റിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. അതിനാല്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേസിലെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത് എന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളായിരുന്നു ഇവര്‍. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം. കേരളാ ഹൈക്കോടതിയുടെ അനുവാദത്തോടെ സ്വദേശത്ത് ക്രിസ്മ്സ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി പോയ നാവികര്‍ ജനുവരി നാലിനാണ് കേരളത്തില്‍ തിരിച്ചെത്തിയത്.

വെബ്ദുനിയ വായിക്കുക