ഓപ്പണ്‍ സ്കൂള്‍ റീജ്യണല്‍ കേന്ദ്രത്തിനു സ്റ്റേ

വ്യാഴം, 27 ജൂണ്‍ 2013 (11:47 IST)
PRO
PRO
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സ്കൂള്‍ റീജ്യണല്‍ കേന്ദ്രം മലപ്പുറത്ത് ആരംഭിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവായി. ഓപ്പണ്‍ സ്കൂള്‍ റീജ്യണല്‍ കേന്ദ്രം സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടത് ലോകായുക്ത ഡിവിഷന്‍ ബെഞ്ചാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓപ്പണ്‍ സ്കൂള്‍ കേന്ദ്രങ്ങള്‍ ഉള്ളപ്പോള്‍ മലപ്പുറത്തു മാത്രം റീജ്യണല്‍ കേന്ദ്രം ആരംഭിക്കുന്നത് പക്ഷപാതപരമായ നടപടിയാണെന്ന് അരോപിച്ചുകൊണ്ട് അഡ്വ ബാബു, പോത്തന്‍കോട് മുഖാന്തിരം നല്‍കിയ ഹര്‍ജ്ജിയിലാണ്‌ ലോകായുക്തയുടെ ഈ ഉത്തരവ്.

ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഓപ്പണ്‍ സ്കൂള്‍ റീജ്യണല്‍ കേന്ദ്രം മലപ്പുറത്തു തുടങ്ങാനുള്ള യുടെ തീരുമാനം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നടപ്പിലാക്കരുതെന്നാണ്‌ ലോകായുക്ത അറിയിച്ചത്.

ജസ്റ്റിസുമാരായ എം എം പരീതുപിള്ള, ജി ശശിധരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ലോകായുക്ത ഡിവിഷന്‍ ബഞ്ചാണ്‌ ഉത്തരവിട്ടത്.

വെബ്ദുനിയ വായിക്കുക