കരയും കസവും ചേര്‍ന്ന മുണ്ടുകളാണ് ചെറുപ്പക്കാര്‍ക്ക് ഏറെ ഇഷ്ടം. കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഏറെ ശ്രദ്ധ നേടിയ വെള്ളിക്കസവിന് ഇക്കുറി വലിയ ഡിമാന്‍റില്ല. വിരലിലെണ്ണാവുന്ന നെയ്ത്തുകാരും തറികളും മാത്രമേ ഇന്ന് ബാലരാമപുരത്തുള്ളു. വരുമാനം തീരെ കുറവായതിനാല്‍ പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുകയാണ്.
ഓരോ ഇഴയും സൂഷ്മതയോടെ വേണം നെയ്യാന്‍. നല്ലൊരു പുടവ നെയ്തെടുക്കാന്‍ നാലും അഞ്ചും ദിവസങ്ങളെടുക്കും. അറുപത് വയസു കഴിഞ്ഞ ചില തൊഴിലാളികളുടെ രാവും പകലും നീളുന്ന അധ്വാനമാണ് മനോഹര ഡിസൈനുകളായി നമ്മുടെ വിപണിയിലെത്തുന്നത്.
തങ്ങളുടെ കാലം കഴിയുമ്പോള്‍ ഈ തനത് കല എന്നന്നേക്കുമായി ഇല്ലാതാകുമോയെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.